അധ്യാപനം - വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്നവര്‍ക്കാണ് അധ്യാപനത്തില്‍ മുന്നോട്ടുപോകാനാവുക. ഇക്കാര്യത്തില്‍ എ ഐയുടെ കഴിവ് പരിമിതമാണ്.
അഞ്ചാം തലമുറ കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന നൂതന സാങ്കേതിക വിദ്യയായ ‘നിര്‍മ്മിതബുദ്ധി’ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് റോബോട്ടുകളെയും ഓട്ടോമേഷന്‍, ഗെയ്മിംഗ്, സ്പീച്ച് റെക്കഗ്‌നീഷന്‍ തുടങ്ങിയ സാങ്കേതികതകളും രൂപപ്പെടുത്തുന്നത്. ‘നിര്‍മിതബുദ്ധി’യുടെ വിശാലമായ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് കേരള സര്‍ക്കാര്‍ അസാപ്പിലൂടെ കോഴ്‌സ് അവതരിപ്പിക്കുന്നത്